Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരഞ്ഞെടുപ്പ് തീയതി മാറ്റാതെ തങ്ങളെ അവഹേളിക്കുകയാണെന്ന് കല്‍പ്പാത്തിക്കാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കല്‍പ്പാത്തി : തിരഞ്ഞെടുപ്പ് തീയതി മാറ്റാത്ത സാഹചര്യത്തില്‍ തങ്ങളെ അവഹേളിക്കുകയാണെന്ന പരാതിയുമായി കല്‍പ്പാത്തിക്കാര്‍. കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാം ദിവസമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രഥോത്സവത്തിന്റെ ദിവസങ്ങളില്‍ നിന്ന് ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്ന് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് തീയതി മാറ്റാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് കല്‍പ്പാത്തി സ്വദേശികളുടെ ആവശ്യം. തൃശ്ശൂര്‍ പൂരം പോലെ, കല്‍പ്പാത്തി തേരും കലക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും ജനങ്ങള്‍ പറയുന്നു.

തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് സംയുക്ത ക്ഷേത്ര ഭാരവാഹികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെങ്കിലും നടപടിയില്ല. തിരഞ്ഞെടുപ്പ് മാറ്റാത്ത പക്ഷം വോട്ടിങ്ങ് ശതമാനത്തില്‍ വലിയ കുറവുണ്ടാകാനാണ് സാധ്യത.

Advertisement
WhiteswanTV Footer