Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭക്തജനതിരക്ക് : ശബരിമലയിൽ നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശബരിമല : ഭക്തജനതിരക്കിനെ തുടർന്ന് ശബരിമലയിൽ നിയന്ത്രണം. മരക്കൂട്ടത്തിന് സമീപം മൂന്നിടത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തുണ്ടായ തിരക്ക് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

തലേദിവസം തന്നെ നിരയിൽ ഇടം പിടിക്കുന്നവരാണ് നെയ്യഭിഷേകത്തിനും, അപ്പം, അരവണ കൗണ്ടറുകൾക്കും മുമ്പിൽ, വരിയിൽ നിന്നുതന്നെയാണ് ഉറങ്ങുന്നത്, ഈ തിരക്കൊക്കെയും കുറയ്ക്കുന്നതിനാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് രാവിലത്തെ കണക്ക് പ്രകാരം 18,648 പേർ പതിനെട്ടാംപടി കയറി ദർശനം നടത്തി. വരും ദിവസങ്ങളിലും തിരക്ക് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

നിലവിൽ ഡിസംബർ ഏഴ് വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർണമായ സാഹചര്യത്തിൽ സ്പോർട്ട് ബുക്കിങ് കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് കരുതപ്പെടുന്നത്. പന്ത്രണ്ട് വിളക്ക് അടുത്തിരിക്കേ കൂടുതൽ ഭക്തർക്ക് ദർശനം അനുവദിക്കാൻ ദേവസ്വം ബോർഡ് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ.

Advertisement
WhiteswanTV Footer