സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എഡിജിപി എം ആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു. അജിത് കുമാറിനെതിരെ സ്വത്ത് സമ്പാദന ആരോപണത്തിൽ പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്.

ആഢംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലന്‍സിന് കൈമാറി. തന്റെ കയ്യിൽ അനധികൃത സ്വത്തില്ലെന്ന് അജിത് കുമാര്‍ മൊഴിനല്‍കി. വിജിലൻസ് എസ് പി കെ ജോണിക്കുട്ടി, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. ഈ മാസം അവസാനത്തോടെ വിജിലൻസ് റിപ്പോർട്ട് കൈമാറിയേക്കും.

പിവി അന്‍വര്‍ എഡിജിപിക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ സെപ്റ്റംബറിൽ സര്‍ക്കാർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഉൾപ്പടെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് പിവി അന്‍വര്‍ ഈ പരാതിയുമായി രംഗത്തെത്തിയത്.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement