തിരുവനന്തപുരം : സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്. വോട്ടെണ്ണൽ രാവിലെ 10 ന് ആരംഭിക്കും. 11 ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ,3 മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ ആകെ 93454 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 102 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.










