കാലിഫോർണയിൽ വാണിജ്യകെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീണ് രണ്ട് മരണം. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2 മണിക്കാണ് അപകടം ഉണ്ടായത്. വിമാനം വാൻ ആർവി -10 ആണ് അപകടത്തിൽപെട്ടത്.
ഫുള്ളർട്ടൺ മുനിസിപ്പൽ എയർപോർട്ടിന് സമീത്തുള്ള വാണിജ്യകെട്ടിടത്തിലേക്ക് വിമാനം ഇടിക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിലെ ആളുകളെ അവിടെ നിന്ന് ഒഴിപ്പിച്ചു. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്നും മരിച്ച രണ്ടുപേർ വിമാനത്തിലുള്ളവരായിരുന്നോ എന്നും വ്യക്തമല്ല. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീ അണച്ചു.




