സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നെല്ലിന്റെ താങ്ങുവില; കേന്ദ്രം നൽകാനുള്ളത് 1,077.67 കോടി രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലത്തൂർ: സംസ്ഥാനത്ത് നിന്നും സംഭരിച്ച നെല്ല് അരിയാക്കി എഫ്.സി.ഐ.യിലേക്ക് കൈമാറിയതിന്‌ കേരളത്തിന് 1,077.67 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഡിസംബറിൽ 73.34 കോടി, ജനുവരിയിൽ 215 കോടി എന്നിങ്ങനെ അനുവദിച്ചതിനുശേഷമുള്ള നിലയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി.

സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്ത കണക്കുകൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം താങ്ങുവില അനുവദിക്കുന്നത്. നേരത്തെ കണക്കുകളുടെ അവ്യക്തത മൂലം താങ്ങുവില ലഭിക്കുന്നത് വൈകിയിരുന്നുവെങ്കിലും, ഭക്ഷ്യമന്ത്രിയുടെ ഇടപെടലിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.സപ്ലൈകോയ്ക്ക് സംസ്ഥാനസർക്കാർ 225 കോടി രൂപ അനുവദിച്ചതിൽ മൂന്നു ഗഡുക്കളായി 150 കോടിരൂപ കൈമാറിയതായും, ബാക്കിയുള്ള 75 കോടി ലഭിക്കാൻ ശേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം വിള നെല്ലിന്‌ താങ്ങുവില വിതരണം ഈ തുക ഉപയോഗിച്ചാണ് നടത്തുന്നത്. ഡിസംബർ 15 വരെ സ്ഥിരീകരിച്ച നെല്ലുകൈപ്പറ്റ് രസീതുകളുടെ അടിസ്ഥാനത്തിലാണ് സപ്ലൈകോ വില നൽകുന്നത്.

27,908 കർഷകർക്ക് 178.92 കോടി രൂപ അനുവദിച്ചത്. ഇതിൽ 90 കോടിരൂപ എസ്.ബി.ഐ.യും കനറാ ബാങ്കും വഴി കർഷകർക്ക് നൽകി. ഡിസംബർ 15നുശേഷം സ്ഥിരീകരിച്ച 6,000 പി.ആർ.എസുകളാണ് ഉള്ളത്. ഇവർക്ക് 35 കോടി രൂപ കൂടി ആവശ്യമായുണ്ട്. കർഷകർക്ക് നെല്ലുവില വായ്പയായി ലഭിക്കുമ്പോൾ സപ്ലൈകോയുടെ വായ്പാപരിധി കവിയാൻ സാധ്യതയുണ്ടെന്നും, ഇത് നെല്ലുവില വിതരണം തടസ്സപ്പെടുത്താനിടയുണ്ടെന്നും മന്ത്രി പ്രസ്താവിച്ചു. എന്നാൽ, കേന്ദ്രത്തിൻറെ താങ്ങുവിലയിൽ അടുത്ത ഗഡു ഉടൻ ലഭിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.