Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര യാത്രക്ക് ഇന്ന് കണ്ണൂർ കരുവൻചാലിൽ തുടക്കം കുറിക്കും. വൈകുന്നേരം 4 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

മലയോര ജനതയെ വന്യമൃഗങ്ങളാൽ ഉണ്ടാകുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കണ്ടെത്തുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരയാത്ര. വനനിയമ ഭേദഗതി പിന്‍വലിക്കണമെന്ന മുദ്രാവാക്യം ഇതിനോടകം മുന്നോട്ട് വച്ചിരുന്നു, എന്നാൽ സർക്കാർ ഈ നിയമം പിൻവലിച്ചത് യുഡിഎഫ് ഈ സമരത്തിന്റെ ആദ്യ വിജയമെന്ന് വിലയിരുത്തുന്നു.

യാത്രയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവരും പങ്കാളികളാകും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

Recent News

Advertisement
WhiteswanTV Footer