Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: ചന്ദ്രശേഖരനേയും മുന്‍ എംഡിയേയും പ്രോസിക്യൂട്ട് ചെയ്യാൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കേസിൽ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനെയും മുൻ എംഡി കെ. എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ഈ കേസിൽ സിബിഐ അന്വേഷണം പൂർത്തിയാക്കിയിട്ടും പ്രോസിക്യൂഷൻ അനുമതി നൽകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിർദേശം. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് 500 കോടിയുടെ അഴിമതി ആരോപണമുയർന്ന സംഭവത്തിൽ 13 വർഷത്തെ ഇടപാടുകൾ സിബിഐ പരിശോധിച്ചു. അഴിമതി കണ്ടെത്തി കുറ്റപത്രം നൽകുന്നതിന് മുന്നോടിയായിട്ടാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്.ഈ ആവശ്യത്തിനായ രേഖകൾ ഒരിക്കൽ കൂടി സംസ്ഥാന സർക്കാരിന് കൈമാറാൻ സിബിഐയ്ക്ക് കോടതി നിർദേശവും നൽകി.

Recent News

Advertisement
WhiteswanTV Footer