Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഷ്ട്രീയത്തിലേക്ക് ഇല്ല: ഐഎം വിജയന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: പൊലീസില്‍ നിന്നും വിരമിച്ചാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തുറന്ന് പറഞ്ഞ് ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. രാജ്യസഭാംഗത്വം കിട്ടിയാല്‍ നിരസിക്കില്ലെന്നും താനൊരു ഫ്രീബേര്‍ഡ് ആണെന്നും ഐഎം വിജയന്‍ പറഞ്ഞു. പ്രസ് ക്ലബ് ഒരുക്കിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിനപ്പുറം മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നീ നേതാക്കളുമായി നല്ല ബന്ധമാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സച്ചിനും പി ടി ഉഷയ്ക്കും ലഭിച്ചതുപോലെ രാജ്യസഭാ എംപി സ്ഥാനം കിട്ടിയാല്‍ നിരസിക്കില്ല. സിനിമകള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ച ശേഷം ഫുട്ബോള്‍ അക്കാദമി തുടങ്ങുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. ഭാവി ലക്ഷ്യമിട്ട് ഒരുങ്ങിയാല്‍ ഇന്ത്യന്‍ ടീമിന് ലോകകപ്പ് കളിക്കാന്‍ സാധിക്കും. വര്‍ഷങ്ങളായി പത്മശ്രീക്കായി അപേക്ഷിച്ചു. ഒടുവില്‍ അപേക്ഷ കണ്ടുമടുത്ത് ഇത്തവണ നല്‍കിയതെന്നും ഐഎം വിജയന്‍ പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer