സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയങ്ക ഗാന്ധി മൂന്ന് ദിവസം വയനാട്ടിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എംപി മൂന്ന് ദിവസം വയനാട്ടിൽ. ഫെബ്രുവരി 8 മുതൽ 10 വരെയാണ് പ്രിയങ്ക വയനാട്ടിൽ എത്തുന്നത്. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.

നിയോജകമണ്ഡലത്തിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാൻജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന സംഗമങ്ങളിലും പ്രിയങ്ക പങ്കെടുക്കും.

എട്ടാം തീയതി രാവിലെ 9.30-ന് മാനന്തവാടിയിൽ നാലാം മൈൽ എഎച്ച് ഓഡിറ്റോറിയത്തിലും 12 മണിക്ക് സുൽത്താൻ ബത്തേരിയിൽ എടത്തറ ഓഡിറ്റോറിയത്തിലും രണ്ട് മണിക്ക് കൽപറ്റയിൽ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമാണ് സംഗമങ്ങൾ. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യും. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വന്യജീവി ആക്രമണം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ തീരുമാനം നിർണായകമാകും.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.