കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പായി ഗര്‍ഭപാത്രത്തില്‍ നിന്നും അണ്ഡങ്ങളെടുത്ത് സൂക്ഷിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ് മാന്‍ ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ഹരി ദേവഗീതാണ് കോടതിയെ സമീപിച്ചത്. ഒരു വര്‍ഷം മുമ്പ് ഹരി ദേവഗീതിന്റെ ആവശ്യം ആശുപത്രി അധികൃതര്‍ തള്ളിയിരുന്നു.
ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഹൈക്കോടതിയിലെത്തിയത്.ലിംഗമാറ്റ ശസ്ത്രക്രിയ പ്രത്യുത്പാദനത്തിന് തടസം സൃഷ്ടിക്കുന്നതിനാല്‍ അണ്ഡം സൂക്ഷിക്കാന്‍ അനുവദിക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്. അതിനാല്‍ ക്രയോപ്രൊസര്‍വ് ചെയ്യുന്നതിനാല്‍ ആശുപത്രിയോട് കോടതി നിര്‍ദേശിക്കണമെന്ന് ഹർജിയില്‍ പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുമ്പായി തങ്ങളുടെ പ്രത്യുത്പാദന ശേഷി സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മറ്റ് എല്‍ജിബിടിക്യുപ്ലസ് വ്യക്തികള്‍ക്കും കോടതി സ്വീകരിക്കുന്ന നിലപാട് സഹായകരമാകുമെന്നും ഹരി പറയുന്നു.






