സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നെടുങ്കണ്ടത്ത് കാര്‍ നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നാലുപേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. മേരി എബ്രഹാമും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. രാത്രിയായതിനാൽ തന്നെ അപകടം നേരിട്ട് കണ്ട ദൃക്‌സാക്ഷികളില്ല. ഈട്ടിത്തോപ്പിലുള്ള പഴയ വീട് സന്ദര്‍ശിച്ച് മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

ഇറക്കത്തില്‍വെച്ച് നിയന്ത്രണം വിട്ട കാർ നൂറുമീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇവരെക്കൂടാതെ ഷിന്റോയുടെ ഭാര്യയും കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം പരിക്കുണ്ട്. ഷിന്റോയുടെ മകന്റെ പരിക്ക് ഗുരുതരമാണ്. ഇയാളുടെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags :

Recent News

Advertisement