Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാടായി കോളജ് നിയമന വിവാദത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ച്‌; കോൺഗ്രസ്‌ നേതൃത്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: മാടായി കോളജ് നിയമന വിവാദത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ച്‌ കണ്ണൂര്‍ ഡിസിസി. കെപിസിസി സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് എട്ടുപേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. എംകെ രാഘവന്‍ എംപിക്കെതിരെ പ്രതിഷേധിച്ചവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എംകെ രാഘവന്‍ എംപി ചെയര്‍മാനായ പയ്യന്നൂര്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് മാടായി കോളജ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് ഭരണ സമിതി കോഴ വാങ്ങി രണ്ട് സി പി എമ്മുകാര്‍ക്ക് നിയമനം നല്‍കിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

നിയമനത്തിനായുള്ള അഭിമുഖ ദിനത്തില്‍ എംകെ രാഘവനെ തടഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ഡിസിസി സസ്പെന്‍ഡ് ചെയ്തിരുന്നത്. നിയമനം പുനപ്പരിശോധിക്കുമെന്ന ഡിസിസി നേതൃത്വത്തിന്റെ ഉറപ്പ് ലംഘിച്ചെന്ന് ആരോപിച്ചാണ് എംകെ രാഘവനെതിരെ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix