Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെഎസ്‌ഇബിക്ക് ആദ്യമായി കേരളത്തിന് പുറത്തുനിന്ന് വനിതാ ഡയറക്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്‌ഇബിക്ക് ആദ്യമായി കേരളത്തിന് പുറത്തുനിന്ന് വനിതാ ഡയറക്ടർ വരുന്നു. മീനാക്ഷി ഡാവറിനെ നിയമിക്കാനാണ് ശുപാർശ. ഗ്രിഡ് കണ്‍ട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ, പവർ ഗ്രിഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

സിസ്റ്റം ഓപ്പറേഷൻ രംഗത്തെ പരിചയം മുൻനിർത്തി ആ വിഭാഗത്തിലെ ഡയറക്ടറാക്കാനാണ് സാധ്യത. മൂന്ന് വർഷത്തിന് ശേഷമാണ് കെഎസ്‌ഇബിയില്‍ വനിതാ ഡയറക്ടറെ നിയമിക്കുന്നത്. മുമ്പ് കെഎസ്‌ഇബിയിലെ മുതിർന്ന വനിതാ ചീഫ് എൻജിനീയർമാരെയാണ് ഡയറക്ടറായി നിയമിച്ചിരുന്നത്. അതേസമയം, പുറത്തുനിന്ന് ഡയറക്ടർമാരെ നിയമിക്കുന്നതില്‍ കെഎസ്‌ഇബിക്കുള്ളില്‍ എതിർപ്പുണ്ട്.

Recent News

Advertisement
WhiteswanTV Footer