Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൃശൂരിൽ ബൈക്ക് അപകടത്തിൽ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഫിസാറ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥി ബൈക്കപകടത്തില്‍ മരിച്ചു. തൃശൂർ മുരിയാട് മഠത്തില്‍ വീട്ടില്‍ രമേശിൻ്റെ മകൻ സിദ്ധാർത്ഥാണ് (19) മരിച്ചത്.ഇലക്‌ട്രിക്കല്‍ ആൻ്റ് ഇലക്‌ട്രോണിക്സ് എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയാണ്.

ഇന്ന് വൈകിട്ട് 3.45ഓടെ കോളജില്‍ നിന്ന് ബൈക്കില്‍ തിരികെ വരുന്നതിനിടെ കറുകുറ്റി മൂന്നാംപറമ്പ് പള്ളിക്ക് സമീപമായിരുന്നു അപകടം. എതിർദിശയില്‍ നിന്ന് വന്ന വീട്ടമ്മയുടെ സ്കൂട്ടറില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് വഴിയോരത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തല തകർന്ന് ചോര വാർന്നൊഴുകി. നാട്ടുകാർ ഇരുവരേയും അങ്കമാലി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും അവശനിലയിലായിരുന്ന സിദ്ധാർഥിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix