Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെ അണ്ണാമലൈ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: കെ അണ്ണാമലൈ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കുമെന്ന് സൂചന. എഐഎഡിഎംകെയും ബിജെപിയും വീണ്ടും കൈകോര്‍ക്കാനുള്ള ചര്‍ച്ചകള്‍ വേഗത്തിലായ സാഹചര്യത്തിലാണിത്. സഖ്യം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി അണ്ണാമലൈയെമാറ്റുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

2023ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടത്. പളനിസാമിയും അമിത്ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അണ്ണാമലൈ അമിത്ഷായെ ഡല്‍ഹിയില്‍ ചെന്ന് കണ്ടിരുന്നു. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അണ്ണാമലൈ അനുസരിച്ചേക്കുമെന്നാണ് വിവരം.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്ന അണ്ണാമലൈയ്ക്ക് ഡല്‍ഹിയില്‍ പുതിയ സ്ഥാനങ്ങള്‍ നല്‍കുമെന്നും വിവരമുണ്ട്. അണ്ണാമലൈക്ക് പകരം ബിജെപി എംഎല്‍എ നൈനാര്‍ നാഗേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്നാണ് സൂചന. നേരത്തെ ഇദ്ദേഹം എഐഎഡിഎംകെ നേതാവായിരുന്നു.

വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഒരു മുഖമുണ്ടാക്കാന്‍ സാധിച്ച നേതാവാണ് കെ.അണ്ണാമലൈ.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer