Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എമ്പുരാന്റെ പ്രദര്‍ശനം നിര്‍ത്തണം; ഹൈക്കോടതിയില്‍ ഹര്‍ജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.വി. വിജേഷ് ഹര്‍ജി നല്‍കിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

എമ്പുരാന്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കലാപം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഈ സാഹചര്യത്തില്‍ എത്രയും വേഗം എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചിത്രം രാജ്യവിരുദ്ധത പ്രചരിപ്പിക്കുകയും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തേയും ദേശീയ അന്വേഷണ ഏജന്‍സികളെയും മോശമായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ, വിതരണ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു എങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് എന്ന് ഹര്‍ജിയില്‍ പറയുന്നത്.

പൃഥ്വിരാജ് സുകുമാരന്‍ തന്റെ ചിത്രങ്ങളിലൂടെ നിരന്തരമായി എന്‍ഡിഎ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും
ഹര്‍ജിയില്‍ പറയുന്നു. മാത്രവുമല്ല ഇ.ഡിയുടെ അന്വേഷണം നേരിടുന്നവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കളെന്നും അവരാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയേയും സത്യസന്ധതയേയും സിനിമയിലൂടെ ചോദ്യം ചെയ്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

ചിത്രത്തിന്റെ റിലീസിനു ശേഷം എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ മോഹന്‍ലാല്‍ സമൂഹമാധ്യമത്തിലൂടെ ഖേദം പ്രകടനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് കൂടുതല്‍ ആളുകള്‍ കാണുന്നതിനു വേണ്ടിയുള്ള മാര്‍ക്കറ്റിങ് തന്ത്രമായാണെന്നും ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിന്റെ റിലീസിനു ശേഷം ജനങ്ങള്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചും മറ്റും സജീവമായി ചര്‍ച്ച ചെയ്യുകയും ഇതു സംബന്ധിച്ച കുറിപ്പുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. ചിത്രവുമായി ബന്ധപ്പെട്ട് കലാപത്തിന് ആരെങ്കിലും ആസൂത്രണം നടത്തിയിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer