Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ത​മി​ഴ്നാ​ട് ബി.​ജെ.​പിയിൽ​നി​ന്ന് കെ. ​അ​ണ്ണാ​മ​ലൈ​ പുറത്തേക്കോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ത​മി​ഴ്നാ​ട് ബി.​ജെ.​പി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് കെ. ​അ​ണ്ണാ​മ​ലൈ​യെ മാ​റ്റി​യേ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ബി.​ജെ.​പി നേ​തൃ​ത്വം ഉ​ട​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. പ​ത്തു മാ​സ​ത്തി​ന​കം ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ അ​ണ്ണാ ഡി.​എം.​കെ ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്ന് ശ​ക്ത​മാ​യ മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​നുള്ള ബി.​ജെ.​പിയുടെ തീ​രു​മാ​നത്തിന് പിന്നാലെയാണ് അണ്ണാമലെെയെ നീക്കാനുള്ള തീരുമാനത്തിനും മൂർച്ചയേറുന്നത്.

അ​ണ്ണാ ഡി.​എം.​കെയിലെ മുതിർന്ന നേതാക്കളായ എം.​ജി.​ആ​റിനെയും, പുരച്ചിതലെെവി ജയലളിതയെയും അണ്ണാമലെെ വലിയ രീതിയിൽ വിമർശിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണ് ​അ​ണ്ണാ ഡി.​എം.​കെ ചെയ്തത്.

എന്നാൽ ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ണ്ണാ ഡി.​എം.​കെ​യു​ടെ​യും ബി.​ജെ.​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്ന​ണി​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. പ്ര​തി​പ​ക്ഷ വോ​ട്ടു​ക​ൾ ഭി​ന്നി​ച്ച​തോ​ടെ ഡി.​എം.​കെ സ​ഖ്യം ത​മി​ഴ്നാ​ട്ടി​ലെ 39 ലോ​ക്സ​ഭ സീ​റ്റു​ക​ളും തൂ​ത്തു​വാ​രി. അ​ണ്ണാ​മ​ലൈ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു.ഈ പരാജയം മുർനിർത്തി തന്നെയാകണം ബിജെപി കളം മാറ്റി ചവിട്ടാൻ പദ്ധതിയിടുന്നത്.

അ​ണ്ണാ ഡി.​എം.​കെ​യു​മാ​യി സ​ഖ്യം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഡ​ൽ​ഹി​യി​ൽ എ​ട​പ്പാ​ടി പ​ള​നി​സാ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ബി.​ജെ.​പി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് അ​ണ്ണാ​മ​ലൈ തു​ട​രു​മ്പോ​ൾ സ​ഖ്യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് പ്ര​യാ​സ​മു​ണ്ടെ​ന്ന് അ​ണ്ണാ ഡി.​എം.​കെ നേ​തൃ​ത്വം അ​റി​യി​ച്ചതായാണ് വിവരം. തു​ട​ർ​ന്ന് ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വം അ​ണ്ണാ​മ​ലൈ​യെ ഡ​ൽ​ഹി​യിലേക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. പ്രതിഷേധ സൂചകമെന്നോണം കറുത്തമാസ്ക് അണിഞ്ഞ് എത്തിയ അണ്ണാമലെെ ആ കൂടിക്കാഴ്ച്ചയിലും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അണ്ണാ ഡി എം കെ ബിജെപി സഖ്യത്തെകുറിച്ച് തനിക്കറിയില്ലെന്നാണ് മാധ്യങ്ങൾക്ക് നൽകിയ മറുപടിയിൽ അണ്ണാമലെെ പറഞ്ഞത്.

സമുദായത്തിനും സമുദായ അം​ഗങ്ങൾക്കും വിലകൊടുക്കുന്ന തമിഴ്നാട്ടിൽ ഒരേ സമുദായത്തിൽ നിന്നുള്ള രണ്ട് പാർട്ടി പ്രവർത്തകരാണ് അണ്ണാമെെലും എടപ്പാടി പളനിസ്വാമിയും. അങ്ങനെ വരുമ്പോൾ ഒരാൾക്കുവേണ്ടി മറ്റൊരാളെ ബലിയാടാക്കാതെ പുതിയ ചുമതലകൾ കൊടുത്ത് മാറ്റി നാർക്കുക എന്ന പൊളിറ്റിക്കൽ തന്ത്രം പയറ്റാനായിരിക്കും കേന്ദ്ര നേതൃത്വം ശ്രമിക്കുക.

അ​ണ്ണാ​മ​ലൈ​യെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുമ്പോൾ പ​ക​രം തി​രു​ന​ൽ​വേ​ലി എം.​എ​ൽ.​എ ന​യി​നാ​ർ നാ​ഗേ​ന്ദ്ര​ൻ, മു​ൻ ഗ​വ​ർ​ണ​ർ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ൻ, മ​ഹി​ള മോ​ർ​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ വാ​ന​തി ശ്രീ​നി​വാ​സ​ൻ, കേ​ന്ദ്ര​മ​ന്ത്രി എ​ൽ. മു​രു​ക​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള​തെന്നും സൂചനയുണ്ട്. ഇ​തി​ൽ നൈ​നാ​ർ നാ​ഗേ​ന്ദ്ര​നാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​തയെന്നും ചർച്ചകൾ ഉയരുന്നുണ്ട്.

അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കുന്നത് അണ്ണാമലെെയെ പോലെ ചൂടൻ നേതാവിനെ ചൊടുപ്പിക്കുമെന്ന് കേന്ദ്ര നേതൃത്വത്തിന് അറിയാം. അത് മറികടക്കാനും വഴി കണ്ടിട്ടാണ് കേന്ദ്രം തമിഴ്നാട് ഭരണം സ്വപ്നം കാണുന്നത്. സഖ്യം രൂപീകരിക്കുമ്പോൾ അണ്ണാമലെെ ഡൽഹിക്ക് വണ്ടി കേറേണ്ടിവരുമെന്നാണ് സൂചന അ​ടു​ത്ത പു​നഃ​സം​ഘ​ട​ന​യി​ൽ അ​ണ്ണാ​മ​ലൈ​യെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ ഉൾപ്പെടുത്തുമെന്നത് സംബന്ധിച്ച വാർത്തകളും രാഷ്ട്രീയ നീരീക്ഷകർക്കിടയിൽ നിന്നും പുറത്തുവരുന്നുണ്ട്.

എന്തൊക്കെയായാലും കെെവിട്ടു പോയ സഖ്യം തിരിച്ചു പിടിച്ച് തമിഴ്നാട്ടിലും താമര വിരിയിക്കാനുള്ള ശ്രമത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് അണ്ണാമലെെയുടെ അദ്യക്ഷ സ്ഥാനം നഷ്‌ടമാകുമെന്ന വാർത്തകൾ പുറത്തുവരുന്നത്.
പത്ത് മാസത്തിനകം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപി കേന്ദ്ര നേതൃത്വം ഇപ്പേഴേ ഹോം വർക്കുകൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു എന്നത് എതിർ കക്ഷികൾക്ക് ഒരു വെല്ലുവിളി ആകുമോ എന്നത് കാത്തിരുന്ന് കാണാം.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer