സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കേരള പോലിസിന്റെ പ്രതാപകാലത്ത് ടീമിലെ നിർണായക സാന്നിധ്യമായിരുന്ന വിങ് ബാക്ക് പയ്യന്നൂർ അന്നൂരിലെ എം.ബാബുരാജ് (60) നിര്യാതനായി. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്.

1964-ല്‍ പയ്യന്നൂരിലെ അന്നൂരില്‍ ജനിച്ച ബാബുരാജ് കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമില്‍ അംഗമായിരുന്നു. പയ്യന്നൂർ ടൗണ്‍ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്റുകള്‍ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

1986-ല്‍ ഹവില്‍ദാറായി കേരള പോലീസില്‍ ചേർന്നു. യു. ഷറഫലി, വി.പി. സത്യൻ, ഐം.എം വിജയൻ , സി.വി പാപ്പച്ചൻ, കെ.ടി ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പോലീസ് ടീമിൻറെ ആദ്യ ഇലവനില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ ബാബുരാജിന് സാധിച്ചു. 2020-ല്‍ കേരള പോലീസില്‍നിന്ന് വിരമിച്ചു. 2008ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. പിതാവ്: പരേതനായ നാരായണൻ. മാതാവ്: എം. നാരായണി. ഭാര്യ: യു. പുഷ്പ. മക്കള്‍: എം. സുജിൻ രാജ്, എം. സുബിൻ രാജ്. മരുമകള്‍: പ്രഗതി സുജിൻ രാജ്. സഹോദരങ്ങള്‍: എം. അനില്‍ കുമാർ (റിട്ട. ഹവില്‍ദാർ), അനിതകുമാരി, പരേതനായ വേണുഗോപാല്‍. സംസ്‍കാരം ഞായറാഴ്ച രാവിലെ 10ന് മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.