Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐപിഎല്‍; പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പഞ്ചാബ്: . ഐപിഎല്‍ ക്രിക്കറ്റില്‍ ശനിയാഴ്ച രണ്ടാം മത്സരത്തില്‍ രാജസ്ഥാന് 50 റണ്‍സിന്റെ വിജയം.പഞ്ചാബിന്റെ ഹോംഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ജെയ്‌സ്വാളിന്റെ അര്‍ധസെഞ്ചുറിയും സഞ്ജുവിന്റേ 26 പന്തില്‍ 38 റണ്‍സും റിയാന്‍ പരാഗിന്റെ 25 പന്തില്‍ 43 റണ്‍സും 205 റണ്‍സ് എന്ന വിജയലക്ഷ്യത്തിലെത്തിച്ചു. രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205/4, പഞ്ചാബ് കിങ്സ് 155/9.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറില്‍തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. പ്രിയാന്‍ഷ് ആര്യയുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വിക്കറ്റുകള്‍ ആര്‍ച്ചറാണ് വീഴ്ത്തിയത്.

നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 205 റണ്‍സെടുക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. 38 റണ്‍സെടുത്ത സ്ഞജു സാംസണെ ഫെര്‍ഗൂസണ്‍ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. 89 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഇരുവരും ചേര്‍ന്ന് നേടിയത്.

ഏറെക്കാലത്തിന് ശേഷം ഫോമിലെത്തിയ ജയ്‌സ്വാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നും ഫോറും അഞ്ച് സിക്‌സറും പറത്തി ജയ്‌സ്വാള്‍ 67 റണ്‍സെടുത്തു. നിധീഷ് റാണ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ശ്രമിച്ചെങ്കിലും 12 റണ്‍സ് എടുത്ത ശേഷം പുറത്താവുകയായിരുന്നു. പരാഗും ഹെയ്റ്റ്‌മെയറും ചേര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സിനെ 200 കടക്കാന്‍ സഹായിച്ചത്. ഹെയ്റ്റമയര്‍ 12 പന്തില്‍ 20 റണ്‍സും ജുറൈല്‍ 5 പന്തില്‍ 13 റണ്‍സും നേടി.പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലന്‍പുരില്‍ ഇതാദ്യമായാണ് ഒരു ഐപിഎല്‍ ടീം 200 റണ്‍സ് കടക്കുന്നത്.

രാജസ്ഥാനെ രക്ഷിക്കാനെത്തിയ സഞ്ജുവിന്റെ തിരിച്ചു വരവ് വെറുതെയാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പരുക്കിനെത്തുടര്‍ന്ന് ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇംപാക്ട് പ്ലെയറായാണ് സഞ്ജു ടീമിലിടം നേടിയത്. റിയാന്‍ പരാഗ് ആയിരുന്നു ടീമിനെ നയിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു രാജസ്ഥാന്റെ ജയം. പോയിന്റ് ടേബിളില്‍ 9-ാം സ്ഥാനത്താണ് രാജസ്ഥാന്‍. സഞ്ജു നേതൃസ്ഥാനത്ത് തിരിച്ചെത്തുന്നതോടെ ഇതിനൊരറുതിയുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix