കൽപ്പറ്റ: വയനാട് കമ്പളക്കാട് കെട്ടിടത്തിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. കമ്പളക്കാട് ഒന്നാം മൈൽ പ്രദേശത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മൃതശരീരത്തിന്റെ രണ്ടുകാലുകളും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഥലത്ത് പെട്രോൾ കുപ്പി, ബാഗ്, മദ്യക്കുപ്പി തുടങ്ങിയവയും കണ്ടെത്തി. ആത്മഹത്യയാകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.




