തൃശ്ശൂർ: ദേശീയപാതയിൽ ചാലക്കുടി പുഴ പാലത്തിന് സമീപം പിക്കപ്പ്നും ബൈക്കും കൂട്ടിയിടിച്ച് വൻ തീപിടുത്തം. ഇരു വാഹനങ്ങളും കത്തി നശിച്ചു ബൈക്ക് യാത്രക്കാരനായ അവിണ്ണിശ്ശേരി സ്വദേശി അടുത്തേടത്ത് വീട്ടിൽ സുനിൽ കുമാറിന് ( 57) പരിക്കേറ്റത്. സുനിൽ കുമാറിനെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് നിന്ന് എറണാക്കുളം ഭാഗത്തേക്ക് ആയൂർവേദ ഉത്പന്നങ്ങളുമായി പോയിരുന്ന പിക് അപ്പ് വാനും ബൈകുമാണ് അപകടത്തിൽ പെട്ടത് പിക്ക് വാൻ മുൻവശം പൂർണ്ണമായി കത്തി നശിച്ചു. ആയൂർവേദ ഉത്പനങ്ങൾക്ക് തീ പിടിക്കുന്നതിന് മുൻപ് തീ നിയന്ത്രണ വിധേയമാക്കുവാൻ സാധിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെ ചാലക്കുടി പുഴ പാലത്തിനു സമീപമാണ് സംഭവം.
ചാലക്കുടി ഫയർഫോഴ്സ് എത്തി നിയന്ത്രണവിധേയമാക്കിയെങ്കിലും ഇരു വാഹനങ്ങളും കത്തി നശിച്ചു. ദേശീയപാതയിൽ ഇതിനെ തുടർന്ന് വലിയ ഗതാഗത കുരുക്കാണ് അനുഭപെടുന്നത്. ചാലക്കുടി പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു വരുന്നു.










