കോഴിക്കോട് : ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയ ചുങ്കം സ്വദേശി മദീനയിൽ മരണപ്പെട്ടു. ഒളവണ്ണ ചുങ്കം പരേതനായ പുളിക്കൽ മുക്കത്ത് പൊറ്റമ്മൽ മുഹമ്മദ് ഹാജിയുടെ മകൻ ഷൗക്കത്താണ് (46) മരിച്ചത്.
ഭാര്യയും ഭാര്യയും മാതാവുമൊത്താണ് ഉംറ നിർവഹിക്കാൻ പോയിരുന്നത്. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശത്തിനിടെ കുഴഞ്ഞുവീണ അദ്ദേഹം അൽസഹാറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ് വൈ എസ് ഒളവണ്ണ ചുങ്കം യൂണിറ്റ് അംഗവും ഐഡിസി മഹല്ല് സജീവ സഹകാരിയുമായിരുന്നു. മയ്യത്ത് ജന്നത്തുൽ ബഖീഅയിൽ കബറടക്കി. മാതാവ് പരേതയായ കുട്ടീമ ഹജ്ജുമ,ഭാര്യ റംല പരുത്തിപ്പാറ, സഹോദരങ്ങൾ മുസ്തഫ,അബൂബക്കർ, മജീദ്,ഖദീജ,ഹഫ്സ.










