സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതി കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ നാലാമത്തെ അതിഥി എത്തി. വ്യാഴാഴ്ച രാത്രി 10.37-നാണ് എഴ് ദിവസം പ്രായവും 3.500 ഗ്രാം ഭാരവും ഉള്ള ആൺകുട്ടി സംരക്ഷണാർത്ഥം എത്തിയത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി കുട്ടിക്ക് സമാധാനം, കരുണ, ശാന്തി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ‘ആരവ്’ എന്ന് പേരിട്ടു.

കുരുന്നിന്റെ വരവറിയിച്ചുകൊണ്ട്, തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നേഴ്‌സിങ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നേഴ്‌സിങ് ഉദ്യോഗസ്ഥർ എത്തിയ ശേഷം കുട്ടിയെ ഇന്റർ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ച് പ്രഥമ പരിശോധനകൾ നടത്തി. വിവരം അറിയിച്ച ശേഷം ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിൽ എത്തി. കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം, ആരവും ആരോഗ്യവാനായ കുഞ്ഞ് ഇപ്പോൾ ബീച്ച് ആശുപത്രിയിൽ സുരക്ഷിതമായി സംരക്ഷണത്തിലുണ്ട്.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇതുവരെ മൂന്നു ആൺകുട്ടികളും ഒരു പെൺകുട്ടിയും എത്തിയിട്ടുണ്ട്. ആദ്യത്തെ കുട്ടിക്ക് ‘ആദി’, രണ്ടാം കുട്ടിക്ക് ‘ഹെർത്ത്യൂസ്’, ഫെബ്രുവരി 11-ന് ലഭിച്ച പെൺകുട്ടിക്ക് കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മ നിലനിർത്തി ‘നിലാവ്’ എന്ന് പേരിട്ടിരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.