പത്തനംതിട്ട: ചെന്നീർക്കരയിൽ മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസ്സുകാരൻ മരിച്ചു. പന്നിക്കുഴി സ്വദേശിയായ് സജിയുടെ മകൻ സായിയെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാൽ കൊടുത്തതിന് ശേഷം കുഞ്ഞിനെ ഉറക്കാൻ കിടത്തി. പിന്നീട് അനക്കം കാണാതായതോടെ ആദ്യം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ ശരീരം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ മൊഴികളോടൊപ്പം സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.










