ഇടുക്കി: നെടുങ്കണ്ടം പാട്ടുപ്പാറയിൽ തോട്ടംതൊഴിലാളിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പാട്ടുപ്പാറയിലെ ബാലാജി എസ്റ്റേറ്റിലെ തൊഴിലാളിയായ കണ്ണനാണ് മരിച്ചത്.
രാവിലെ 11 മണിയോടെ കുളത്തിന് സമീപം കണ്ണന്റെ വസ്ത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുളത്തിൽ കാൽവഴുതി വീണതാണോ മരണകാരണമെന്നും അതല്ലെങ്കിൽ മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.




