മലപ്പുറം: ചങ്ങരംകുളം ചിയ്യാനൂരില്‍ അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി. കവുങ്ങിന്കുഴിയെടുത്തപ്പോളാണ് നന്നങ്ങാടി കിട്ടിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നന്നങ്ങാടിയാണ് ലഭിച്ചത്. ചിയ്യാനൂരില്‍താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട്ചേർന്നുള്ളപറമ്പിലാണ് കുഴിയെടുത്ത്. രണ്ട് വലിയ കുടങ്ങള്‍ചേര്‍ന്നഅപൂര്‍വയിനം നന്നങ്ങാടിയാണ് ലഭിച്ചത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രശേഷിപ്പുകളാണ് അവയെന്നാണ് നിഗമനം. അസാമാന്യ വലുപ്പമുള്ള കുടം ഒന്നിന് മുകളില്‍ മറ്റൊന്ന് വച്ച രീതിയിലാണ് ഇരിക്കുന്നത്. മഹാശിലാ സംസ്‌കാരകാലത്തേതെന്നു കണക്കാക്കുന്ന നന്നങ്ങാടിയുടെ വക്ക്, ഉടല്‍, അടിഭാഗം എന്നിവ സാധാരണ കണ്ടുവരാറുള്ളവയില്‍നിന്ന് വ്യത്യസ്തമായാണ് കണ്ടെത്തിയിരിക്കുന്നത്.വളരെവ്യത്യസ്തമായ അലങ്കാരപ്പണികളും നന്നങ്ങാടിയില്‍കണ്ടെത്തിയിട്ടുണ്ട്.
ഇതിനു മുമ്പും മേഖലയില്‍നിന്ന് നേരത്തേയും നന്നങ്ങാടികള്‍ലഭിച്ചിട്ടുണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്.ഈ വർഷം സെപ്‌റ്റംബറിൽ നരിക്കുനി പുന്നശ്ശേരി പരപ്പൻപൊയിൽ റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെ നന്നങ്ങാടികൾകണ്ടെത്തിയിരുന്നു. കുട്ടമ്പൂരിനു സമീപം സ്വകാര്യവ്യക്തിയുടെപറമ്പിന്റെ മതിൽ ഇടിക്കുമ്പോഴാണു രണ്ട് നന്നങ്ങാടികൾകണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതിൽ പൊളിച്ചതിനാൽ അവ രണ്ടും തകർന്നിരുന്നു. ഒരു വലിയ മൺ ഭരണി കരിങ്കൽ പാളി കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു. ഇതിന്റെ പകുതി ഭാഗംഅവശേഷിച്ചനിലയിലായിരുന്നു. മുൻപ് ഈ ഭാഗത്ത് റോഡരികിൽ ഗുഹയുടെ ഭാഗം കണ്ടെത്തിയിരുന്നു.










