തൃശൂര്‍: ചാലക്കുടി ദേശിയ പാതയില്‍ മുട്ടകയറ്റി വന്ന ലോറിക്ക് പിന്നില്‍ ടോറസ് ലോറിയിടിച്ച് ലക്ഷക്കണക്കിന് മുട്ട നശിച്ചു. ചാലക്കുടി സി എസ് ഐ പള്ളിക്ക് സമീപം ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്നും കോഴിമുട്ട കയറ്റി ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന ലോറിക്ക് പുറകിലാണ് ടോറസ് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ അടക്കി വച്ചിരുന്ന മുട്ടകളില്‍ ഭൂരിഭാഗവും നശിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണാം.
ചാലക്കുടിയിൽ മുട്ട ലോറിക്ക് പിന്നിൽ ടോറസ് ഇടിച്ച് ലക്ഷകണക്കിന് മുട്ടകൾ നശിച്ചു pic.twitter.com/UPTQU59Xib
— Samakalika Malayalam (@samakalikam) April 17, 2026






