പത്തനംതിട്ട: കുന്നന്താനത്ത് കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. 33-കാരനായ സാൻബി ജേക്കബ് ആണ് മരിച്ചത്. വാട്ടർ ടാങ്ക് വൃത്തിയാക്കാനായി കയറിയപ്പോഴാണ് സാൻബിയെ കടന്നൽ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സാൻബിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ പതിനൊന്നാം തീയതിയായിരുന്നു സാൻബിയുടെ വിവാഹം നടന്നത്. മറ്റന്നാൾ ഗൾഫിലേക്ക് ജോലിക്കായി പോകാനിരിക്കെയായിരുന്നു ദാരുണ സംഭവം.






