സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സിഗരറ്റും ചായയും സൗജന്യമായി നൽകിയില്ല: യുവാവ് കട അടിച്ചുതകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: സിഗരറ്റും ചായയും സൗജന്യമായി നൽകാത്തതിൽ കട അടിച്ചുതകർത്ത് യുവാവ്. ബെംഗളൂരു സുദ്ദഗുണ്ടേപാളയയിലെ പലചരക്ക് കടയാണ് യുവാവ് അടിച്ചുതകർത്തത്. 20 വയസ് പ്രായമുള്ള യുവാവാണ് കട നശിപ്പിച്ചത്.

കൃഷ്ണമൂർത്തി ലേയൗട്ടിലെ ബേക്കറിയിലെത്തി സിഗരറ്റും ചായയും യുവാവ് ആവശ്യപ്പെട്ടു. ഇതിനു മുൻപ് യുവാവ് സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകിയിരുന്നില്ല. അതുകൊണ്ടു കടയുടമ പണം നൽകാതെ ഇനി ഒന്നും തരില്ല എന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് കടയുടമയെ അസഭ്യം പറയുകയും ഗ്ലാസ് പത്രങ്ങളും മറ്റും റോഡിൽ എറിഞ്ഞുടയ്ക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് സംഭവം.

കട ആക്രമിച്ചതിൽ സുദ്ദഗുണ്ടേപാളയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്നപ്പോൾ തന്നെ കടയുടമ പരാതിപ്പെട്ടിരുന്നില്ല. തുടർന്ന് കട അടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പോലീസിൽ പരാതി നൽകുന്നത്. ഒളിവിൽ പോയ പ്രതിക്കായി അന്വേക്ഷണം ഊർജ്ജിതമാക്കി പോലീസ്.

Tags :

Greeshma Celine Benny

Recent News

Advertisement