ചെന്നൈ: പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാനെത്തിയ യുവാവിനെ വെട്ടികൊലപ്പെടുത്തി.ചൈന്നൈ കിൽപോങ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം.രാജമംഗലം സ്വദേശി ആദി(28) ആണ് കൊല്ലപ്പെട്ടത്.നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ആശുപത്രിയിൽ എത്തിയ അജ്ഞാതസംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.ഞായറാഴ്‌ച അർദ്ധരാത്രിയിലാണ് ഭാര്യയെ കാണാനായി ഇയാൾ ആശുപത്രിയിൽ എത്തിയത്.ഹെൽമെറ്റ് ധരിച്ചെത്തിയ നാലംഗ സംഘം ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതികളെ പിടികൂടാനായി പൊലീസ് ഒമ്പത് പ്രത്യേക സംഘങ്ങളെ നിയോഗിച്ചുരണ്ട് പേരെ കസ്റ്റഡിയിലെടുത്തു.ആശുപത്രിയിൽ രോഗികളുടെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന പൊലീസുകാരുടെ കൺമുന്നിലാണ് കൊലപാതകം നടന്നതെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ അരുൺ പറഞ്ഞു.കൊലപാതകത്തിൽ ഇനിയും പ്രതികളുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.










