നടി അന്ന രേഷ്മ രാജനെ കാണാനെത്തിയ യുവാവിനെ ലേഡി ബൗണ്‍സര്‍ മര്‍ദിച്ചു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്നതോടെയാണ് വിഷയം ചര്‍ച്ചയായത്. നടിക്ക് സുരക്ഷയൊരുക്കാന്‍ നിന്ന ബൗണ്സര്മാര് ആണ് യുവാവിനെ തല്ലുന്നത്. യുവാവിനെ അവിടെ നിന്നും തള്ളിമാറ്റിയ ശേഷം ബൗണ്‍സര്‍മാരുടെ ഇടയിലൂടെ നടന്നുവരുന്ന നടി അന്ന രാജനെയും വിഡിയോയില്‍ കാണാം.
യുവാവിനെ മര്‍ദിക്കുന്നതിന്റെ കാരണം വ്യക്തമല്ല, ലേഡി ബൗണ്‍സര്‍മാരില്‍ ഒരാള്‍ പിടിച്ചു മാറ്റുമ്പോള്‍ യുവാവിന്റെ കയ്യിലുണ്ടായിരുന്ന പൂക്കള്‍ തെറിച്ചു പോകുന്നുണ്ട്. നടിക്കു സ്നേഹത്തോടെ പൂക്കള്‍ നല്കാന് വന്നതാകും അയാളെന്നും എന്തിനാണ് ഒരാളെ കാരണമില്ലാതെ മര്ദിക്കുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.






