എറണാകുളം : എറണാകുളത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുമ്പാവൂർ പുല്ലുവഴി മനയത്ത് വീട്ടിൽ ആന്റണിയുടെ മകൻ ആഷ്വിൻ ആന്റണി (21) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് എം സി റോഡിലെ കീഴില്ലത്ത് വെച്ചായിരുന്നു അപകടം. കാറും പിക്കപ്പ് വാനും ബൈക്കും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ആഷ്വിന് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ യുവാവിന്റെ ബൈക്ക് പൂർണമായും തകർന്നിരുന്നു.
ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. മൂവാറ്റുപുഴ നിർമ്മല കോളേജിലെ കൊമേഴ്സ് ബിരുദ വിദ്യാർത്ഥിയാണ് മരിച്ച ആഷ്വിൻ.






