Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആശിർനന്ദയുടെ മരണം; 3 അധ്യാപകർക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ മരണത്തിൽ 3 അധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്. മുൻ പ്രിൻസിപ്പൽ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കേസ്. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ജൂൺ 23നാണ് ആശിർനന്ദ ആത്മഹത്യ ചെയ്തത്.

മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് വിദ്യാ൪ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് രക്ഷിതാക്കളുടെ പരാതി. വൈകിട്ട് സ്കൂൾ വിട്ടെത്തിയ ആശി൪നന്ദയെ (14) രാത്രിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പിന്നാലെയാണ് കുടുംബം സ്കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പരാതിയെ തുടർന്ന് നടന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നു ജീവനക്കാരെ സ്കൂൾ മാനേജ്മെന്റ് പുറത്താക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer