സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ‘വിത്ത് ലവ്’ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ഡ്രോണ്‍ ഷോ തമിഴ് സിനിമയില്‍ പുതിയ ചരിത്രം കുറിച്ചു. അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘വിത്ത് ലവ്’ 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും.
250 ഡ്രോണുകള്‍ ഉള്‍പ്പെട്ട ഡ്രോണ്‍ ഷോ അരങ്ങേറിയത് ചെന്നൈ ബസന്ത് നഗര്‍ ബീച്ചില്‍ വെച്ചാണ്. വമ്പന്‍ പ്രേക്ഷക പങ്കാളിത്തത്തോടെ നടന്ന ഈ ഗംഭീര ഷോയില്‍, ആകാശത്ത് തിളങ്ങിയ ഡ്രോണുകള്‍ കൊണ്ട് ചിത്രത്തിന്റെ പേര്, അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും പേരുകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു. ഷോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പൊള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

എംആര്‍പി എന്റര്‍ടൈന്‍മെന്റ് ബാനറില്‍ പാസിലിയന്‍ നസറെത്തും മഗേഷ് രാജ് പാസിലിയനും ചേര്‍ന്നാണ് സൗന്ദര്യ രജനികാന്തിനൊപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ മദന്‍ ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ഒരു ഫീല്‍ ഗുഡ് റൊമാന്റിക് എന്റര്‍ടെയ്നര്‍ ആയി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍, ടീസര്‍, ട്രെയ്ലര്‍ എന്നിവ പുറത്ത് വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
റിലീസിന് മുന്നോടിയായി, വിവിധ പ്ലാറ്റ്ഫോമുകളില്‍ നൂതനമായ പ്രമോഷനുകള്‍ ചിത്രത്തിന്റെ ടീം നടപ്പിലാക്കുന്നുണ്ട്. ഇപ്പോള്‍ നടന്ന ഈ ഡ്രോണ്‍ ഷോ ഈ പ്രൊമോഷന്‍ പരിപാടികളുടെ ഹൈലൈറ്റ് ആയാണ് കണക്കാക്കുന്നത്. ഒരു തമിഴ് സിനിമാ പ്രമോഷനു വേണ്ടിയുള്ള ആദ്യത്തെ വമ്പന്‍ ഡ്രോണ്‍ ഷോ എന്ന നിലയില്‍, ആരാധകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഒരുപോലെ ഗംഭീര പ്രതികരണമാണ് ഇതിന് ലഭിച്ചത്. ചിത്രത്തിലെ മുഴുവന്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഈ ഷോയില്‍ പങ്കു ചേര്‍ന്നിരുന്നു.
പുതിയ കാലഘട്ടത്തിലെ യുവത്വത്തിന്റെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടര്‍ന്ന്, അതിന്റെ സംവിധായകന്‍ അബിഷന്‍ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി എത്തുകയാണ്. ലവര്‍, ടൂറിസ്റ്റ് ഫാമിലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി ജോലി ചെയ്ത മദന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പ്രണയം, കോമഡി എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗുഡ് നൈറ്റ്, ലവര്‍, ടൂറിസ്റ്റ് ഫാമിലി എന്നിവയുള്‍പ്പെടെ നിരവധി ഹിറ്റുകള്‍ നല്‍കി ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി, സൗന്ദര്യ രജനീകാന്തിന്റെ സിയോണ്‍ ഫിലിംസുമായി സഹകരിക്കുന്ന എംആര്‍പി എന്റര്‍ടൈന്‍മെന്റ്. ഹരിഷ് കുമാര്‍, കാവ്യാ അനില്‍, സച്ചിന്‍ നാച്ചിയപ്പന്‍, തേനി മുരുഗന്‍, ശരവണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോണ്‍ റോള്‍ഡന്‍, എഡിറ്റിംഗ്- സുരേഷ് കുമാര്‍, കലാസംവിധാനം- രാജ്കമല്‍, കോസ്റ്റ്യൂം ഡിസൈന്‍- പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസര്‍- വിജയ് എം. പി., എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എ. ബാലമുരുകന്‍, ഗാനരചന- മോഹന്‍ രാജന്‍, സൌണ്ട് മിക്‌സിംഗ്- സുരന്‍ ജി, സൌണ്ട് ഡിസൈന്‍- സുരന്‍ ജി- എസ്. അളഗിയകൂത്തന്‍, ഡിഐ- മാങ്കോ പോസ്റ്റ്, കളറിസ്റ്റ്- സുരേഷ് രവി, സി. ജി- രാജന്‍, ഡബ്ബിംഗ് സ്റ്റുഡിയോ- സൌണ്ട്‌സ് റൈറ്റ് സ്റ്റുഡിയോ, ഡബ്ബിംഗ് എഞ്ചിനീയര്‍- ഹരിഹരന്‍ അരുള്‍മുരുകന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഡി പ്രശാന്ത്, പ്രൊഡക്ഷന്‍ മാനേജര്‍- ആര്‍ജെ സുരേഷ് കുമാര്‍, പബ്ലിസിറ്റി ഡിസൈനര്‍- ശരത് ജെ സാമുവല്‍, ടൈറ്റില്‍ ഡിസൈന്‍- യദു മുരുകന്‍, പബ്ലിസിറ്റി സ്റ്റില്‍സ്- ജോസ് ക്രിസ്റ്റോ, സ്റ്റില്‍സ്- മണിയന്‍, സഹസംവിധായകന്‍- ദിനേശ് ഇളങ്കോ, സംവിധാന ടീം- നിതിന്‍ ജോസഫ്, ഹരിഹര തമിഴ്‌സെല്‍വന്‍, ബാനു പ്രകാശ്, നവീന്‍ എന്‍. കെ., ഹരി പ്രസാദ്, തങ്കവേല്‍, പിആര്‍ഒ- ശബരി.




