തൃശ്ശൂർ : കവർച്ചക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ തിരുവല്ലയിൽ നിന്നും അറസ്റ്റ് ചെയ്തു. മാരകായുധങ്ങളുമായി കവർച്ച നടത്തുന്നതിനായി പോകുകയായിരുന്ന അരനാട്ടുകര വില്ലേജ് ഒളരിക്കര സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ വിനു 46 വയസ്സ് എന്നയാളെയും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്ത് കേസ്സിൽ ജാമ്യമെടുത്ത് ഒളുവിൽ പോവുകയായിരുന്നു.
പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തൃശ്ശൂരിൽ ഉള്ള വീടും സ്ഥലവും വില്പന നടത്തി തിരുവല്ലയിൽ വിവാഹം കഴിച്ചതായും അറിവായത്. തിരുവല്ലയിലുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞ് വരവെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.വിനു 2005 വർഷത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ കുഴൽപ്പണം കവർച്ച ചെയ്ത കേസിലെ പ്രതിയാണ്.
കൊരട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അമൃതരംഗൻ, ജി എസ് ഐ ജോയ്, സി പി ഒ മാരായ ശ്രീജിത്ത് എൻ വി, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.










