Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തി എസിസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: മികച്ച ഉല്‍പ്പന്നങ്ങളും സാങ്കേതിക വൈദഗ്ധ്യവും കൃത്യമായ സേവനവും ഉള്‍പ്പടെ കേരളത്തിലെ നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തി എസിസി സിമന്റ്സ്. അദാനി ഗ്രൂപ്പിന്റെ കെട്ടിട നിര്‍മാണ വിഭാഗമാണ് എസിസി. കൊല്ലം ജില്ലയിലെ അവാസ് ബില്‍ഡേര്‍സ് ആന്റ് ഡവലപ്പേര്‍സിന്റേയും അവാസ് പ്ലാനേര്‍സ് ഇന്റീരിയറിന്റേയും ഡയറക്ടറായ വിഷ്ണു വിജയന്‍ ഇതിനുദാഹരണമാണ്. എസിസിയുമായുള്ള സഹകരണത്തിലൂടെ മധ്യ- ഇടത്തരം കുടുംബങ്ങള്‍ക്കായി കുറഞ്ഞ ചിലവില്‍ അധുനികവും ഉയര്‍ന്ന നിലവാരത്തിലുമുള്ള വീടുകള്‍ നിര്‍മിക്കാന്‍ വിഷ്ണുവിന് സാധിച്ചിട്ടുണ്ട്.

നിര്‍മാണ- സംരംഭകത്വ രംഗത്തേക്ക് എത്തുന്നതിന് മുന്‍പ് വിഷ്ണു വിജയന്‍ ബസേലിയോസ് മാത്യൂസ് എന്‍ജിനീയറിംഗ് കോളേജ് സിവില്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ പ്രൊഫസറായും ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാങ്കേതിക മികവും ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയുമാണ് എസിസിയില്‍ വിശ്വാസം ഉറപ്പാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ബ്രാന്‍ഡുമായുള്ള സഹകരണത്തോടെ എസിസിയുടെ പ്രീമിയം സിമന്റ് ഉല്‍പ്പന്നങ്ങളായ എസിസി കോണ്‍ക്രീറ്റ് പ്ലസ് ഉള്‍പ്പടെയുള്ളവയാണ് നിര്‍മാണ പ്രവൃത്തികളില്‍ ഉപയോഗിക്കുന്നത്. എസിസിയുടെ സാങ്കേതിക സേവനങ്ങള്‍, പ്രൊഫഷണല്‍ സൈറ്റ് സൂപ്പര്‍വൈസിംഗ്, എസിസി സര്‍ട്ടിഫൈഡ് ടെക്‌നോളജി തുടങ്ങിയവയുടെ പിന്തുണയോടെ നിര്‍മാണ പദ്ധതികള്‍ക്ക് ഉയര്‍ന്ന നിലവാരം കൈവരിക്കാനായിട്ടുണ്ട്.

ഇന്ന് വിഷ്ണുവിന്റെ പദ്ധതികളില്‍ തൊണ്ണൂറ് ശതമാനത്തിലധികവും എസിസി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. 54ല്‍ അധികം പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതും മുപ്പതിലധികം പ്രാവീണ്യമുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘത്തെ നയിക്കുന്നതുമായ വിഷ്ണു വിജയന്റെ യാത്ര, ഗുണനിലവാരത്തോടും നവീകരണത്തോടും പങ്കാളിത്തത്തോടുമുള്ള എസിസിയുടെ പ്രതിബദ്ധത കേരളത്തിലെ ഭവന നിര്‍മാണ രംഗത്ത് എങ്ങനെ മാറ്റം സൃഷ്ടിക്കുന്നുവെന്നതിന് ഉദാഹരണമാണ്.

Recent News

Advertisement
WhiteswanTV Footer