തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഡ്രൈവര്‍ക്കും എട്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു. രാവിലെ 5.45നാണ് അപകടമുണ്ടായത്.
നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയിലേക്കും പോയ കെഎസ്ആര്‍ടിസി ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലുമുണ്ടായിരുന്ന എട്ട് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന വിവരമാണ് പുറത്തു വരുന്നത്.






