കൊച്ചി: ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ച് അപകടത്തിൽപ്പെട്ട വീട്ടമ്മക്ക് ദാരുണാന്ത്യം. ഭർത്താവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻ്റെ ഭാര്യ മിഥിലയാണ് (32) മരിച്ചത്.
ഭർത്താവ് ജിജിലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി അത്താണി കെഎസ്ഇബിക്ക് സമീപം കൈലാസ് വളവിൽ വച്ച് ഭർത്താവിനൊപ്പം സഞ്ചരിക്കുമ്പോൾ എയർപോർട്ടിലേക്ക് വരുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം സംഭവിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന.






