സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തന്റെ വിവാഹം ഉടനുണ്ടാവു൦; വെളിപ്പെടുത്തി നടൻ വിശാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അനാരോ​ഗ്യത്തിന്റെ പേരിൽ അടുത്തിടെ തുടർച്ചയായി വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് നടൻ വിശാൽ. അടുത്തിടെ നടന്ന സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോൾ താരം പൊതുവേദിയിൽ ബോധരഹിതനായി വീണിരുന്നു. നടൻ കുഴഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മലയാളത്തിലും തമിഴിലുമായി നിരവധി ആരാധകരുള്ള താരം ഏത് ചടങ്ങിനുപോയാലും ആരാധകർക്ക് ഒരേയൊരു കാര്യമേ അറിയേണ്ട തായുണ്ടായിരുന്നുള്ളു. എന്നാണ് വിശാലിന്റെ വിവാഹം എന്ന്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം തന്നിരിക്കുകയാണ് വിശാൽ. തന്റെ വിവാഹം ഉടനുണ്ടാവുമെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും വിശാൽ പറഞ്ഞിരിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്കുമുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താൻ ഉടൻ വിവാഹിതനാവുമെന്ന് വിശാൽ പറഞ്ഞത്. “അതെ, തന്റെ ഭാവിവധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ തന്നെ പ്രഖ്യാപിക്കും.” വിവാഹത്തേക്കുറിച്ച് ചോദിച്ചപ്പോൾ വിശാലിന്റെ മറുപടി ഇങ്ങനെയായിരുന്നു.

താരം വിവാഹം ചെയ്യാൻ പോകുന്നത് തമിഴിലെ ഒരു യുവനടിയെ ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറികൂടിയാണ് വിശാൽ. നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ തന്റെ വിവാഹവും നടക്കൂ എന്നാണ് നേരത്തേ വിവാഹത്തേക്കുറിച്ച് ചോദിച്ചാൽ വിശാൽ പറഞ്ഞിരുന്ന ഉത്തരം.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.