കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. ദിലീപിന് കുറ്റവിമുക്തമാക്കിയത് അടക്കം ചോദ്യംചെയ്താണ് അപ്പീൽ സമർപ്പിച്ചത്. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.ദിലീപ് ഉള്‍പ്പടെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെടുന്നുണ്ട്.
വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണ് എന്നും, പ്രതികള്‍ക്ക് നല്കുന്ന ശിക്ഷ സമൂഹത്തിന് യുക്തമായ സന്ദേശമായിരിക്കണം നൽകേണ്ടത് എന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ദിലീപ് ഉള്‍പ്പടെ പ്രതികളെ വെറുതെവിട്ടത് നിയമ വിരുദ്ധമാണെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പ്രതികളെ വെറുതെവിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശം നല്കുന്ന ഒന്നാണ്. പ്രതികള്‍ക്ക് അന്യായമായ ആനുകൂല്യം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.






