തിരുവനന്തപുരം:നിലമ്പൂര്‍കോട്ടയം, നാഗര്‍കോവില്‍കോട്ടയം എക്‌സ്പ്രസുകളില്‍ 2 സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ കൂടി അനുവദിച്ചു. ഈ ലിങ്കില്‍ ഓടുന്ന കോട്ടയം കൊല്ലം പാസഞ്ചര്‍, കൊല്ലം-ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ -കൊല്ലം പാസഞ്ചര്‍, കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍, തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയിലും കോച്ചുകള്‍ കൂടും. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ 15 മുതലും കോട്ടയം-നിലമ്പൂര്‍, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 16 മുതലും മറ്റു ട്രെയിനുകളില്‍ 17 മുതലും അധിക കോച്ചുകള്‍ ഉണ്ടായിരിക്കും. ഇതോടെ ഈ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം 14 ല്‍നിന്ന് 16 ആകും.
ഷൊര്‍ണൂര്‍നിലമ്പൂര്‍ പാതയിലെ തിരക്ക് പരിഗണിച്ച് ട്രെയിനില്‍ 2 റിസര്‍വ്ഡ് സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ പ്രിയങ്ക ഗാന്ധി, ഇ.ടി.മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, പി.വി.അബ്ദുള്‍ വഹാബ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണു റെയില്‍വേ മന്ത്രിക്കു കത്തു നല്‍കിയത്.
നിലമ്പൂര്‍ പാതയില്‍ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ നീളക്കുറവാണ് കോച്ചുകള്‍ കൂട്ടാനുള്ള പ്രധാന തടസ്സം. തിരുവനന്തപുരംനിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് 14 കോച്ചുകളുമായാണ് സര്‍വീസ് നടത്തുന്നത്. 24 കോച്ചുകള്‍ നിര്‍ത്താന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമുകള്‍ ലഭ്യമായാല്‍ രാജ്യറാണിയില്‍ കോച്ചുകള്‍ കൂട്ടാന്‍ തയാറാണെന്നു തിരുവനന്തപുരം ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു. 10 കോച്ചുകള്‍ കൂടി ലഭിച്ചാല്‍ 720 ബെര്‍ത്തുകള്‍ അധികമായി മലബാര്‍ യാത്രക്കാര്‍ക്കു ലഭിക്കും. ഷൊര്‍ണൂര്‍നിലമ്പൂര്‍ പാതയില്‍ പാലക്കാട് ഡിവിഷനാണു പ്ലാറ്റ്‌ഫോം നീളം കൂട്ടേണ്ട പണികള്‍ ചെയ്യേണ്ടത്.
രാജ്യറാണി ട്രെയിന്‍ രാവിലെ 10.30 മുതല്‍ 9.30 വരെ നിലമ്പൂരില്‍ വെറുതേ കിടക്കുകയാണ്. ഈ ട്രെയിന്‍ ഉപയോഗിച്ചു നിലമ്പൂര്‍എറണാകുളം പകല്‍ സര്‍വീസ് നടത്താമെങ്കിലും റെയില്‍വേ അനങ്ങിയിട്ടില്ല. നിലമ്പൂരിലെ പ്ലാറ്റ്‌ഫോമുകളുടെ കുറവും പുതിയ സര്‍വീസുകള്‍ ലഭിക്കാന്‍ തടസ്സമാണ്. താംബരംനിലമ്പൂര്‍ ട്രെയിനിനും നിലമ്പൂരില്‍ മൂന്നാം പ്ലാറ്റ്‌ഫോമിനുമായി നിവേദനം നല്‍കിയതായി നിലമ്പൂര്‍മൈസൂരു റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.




