സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍ക്ക് അധിക ജോലി: ക്ലര്‍ക്ക് ജോലികൂടെ ചെയ്യണമെന്ന് പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ ക്ലര്‍ക്കിന്റെ ജോലികള്‍ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ തസ്തികകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും, അതിനാല്‍ ക്ലര്‍ക്കുമാരുടെ ജോലികള്‍ കൂടി പ്രിന്‍സിപ്പല്‍മാര്‍ ചെയ്യണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇത് അധ്യാപക സംഘടനകളില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.
വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒരു മുഴുവന്‍ സമയ ക്ലര്‍ക്കിന്റെ ആവശ്യമില്ലെന്നും, പ്രിന്‍സിപ്പല്‍മാരുടെ അധ്യാപന സമയം ആഴ്ചയില്‍ എട്ട് പീരിയഡായി കുറച്ചത് ഈ അധിക ജോലികള്‍ കൂടി ചെയ്യാനാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കൂടാതെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ശരാശരി ഒരു ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ജോലിഭാരമില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ നീക്കം വലിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നാണ് ഉത്തരവില്‍ പറയുന്നത്. ഏതെങ്കിലും ഒരു സ്‌കൂളിന് ക്ലര്‍ക്ക് തസ്തിക അനുവദിച്ചാല്‍ മറ്റ് സ്‌കൂളുകളും ഇതേ ആവശ്യം ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നും, അത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഈ ഉത്തരവിലെ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും, ഇത് പിന്‍വലിച്ച് ആവശ്യമായ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.