ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. വൻ പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിനുള്ള തിരിച്ചടിയാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. പാർട്ടിയിൽ ഉൾപാർട്ടി ജനാധിപത്യവും ചർച്ചയും കുറഞ്ഞുവെന്നും തീരുമാനങ്ങൾ ഏകപക്ഷീയമായി നടപ്പാക്കുന്ന സാഹചര്യമാണെന്നും വിമർശനം ഉയർന്നു. ഏരിയാ കമ്മിറ്റികളുടെ അഭിപ്രായങ്ങൾ പരിഗണിക്കപ്പെടുന്നില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി. അമ്പലപ്പുഴയിൽ ‘വികസന നായകൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജി സുധാകരൻറെ പ്രതിച്ഛായയെ മറികടക്കാനായില്ലെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
അതേസമയം, യു. പ്രതിഭ വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രവർത്തിച്ച സഖാക്കളെ തോൽവിക്ക് ശേഷം അപമാനിച്ചുവെന്നും, അവർ പണിയെടുത്തില്ലെന്ന ആരോപണം എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോദ്യം ഉയർന്നു.
കായംകുളത്ത് പ്രതിഭക്കെതിരായ ജനവികാരം ഉണ്ടായിരുന്നുവെന്നും, അവരുടെ ചില പരാമർശങ്ങൾ ജനങ്ങളെ എതിരാക്കിയതായും പ്രവർത്തകർ അഭിപ്രായപ്പെട്ടു. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പറയേണ്ടതില്ലായിരുന്നു എന്നും വിമർശനം ഉയർന്നു.






