സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘നാല് സ്വതന്ത്ര സ്ഥാനാർത്ഥികളുമായി ധാരണ’; ജയിച്ചാൽ അവര്‍ യുഡിഎഫിനൊപ്പം നിൽക്കും: വി ഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 92 സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചത് . സീറ്റ് നിർണയത്തിൽ ഘടകകക്ഷികളുമായി ഒരു തരത്തിലുമുള്ള അഭിപ്രായ വ്യത്യസങ്ങളും ഉണ്ടായില്ല എന്നും സതീശൻ. ദില്ലിയില്‍ ചര്‍ച്ച നടത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രമാണ്. വിസ്മയങ്ങളും ഒരുപാട് ഉണ്ടായി . ജി സുധാകരൻ, എ സുരേഷ്, ശശി ഇവരെല്ലാം വിസ്മയങ്ങളാണ്. നാല് സ്വതന്ത്രരുമായി ധാരണ ഉണ്ടെന്നും ജയിച്ചാൽ അവർ യുഡിഎഫിനൊപ്പം നിൽക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

2005 മുതൽ യുഡിഎഫിൽ നിന്ന് അകന്നുപോയ സാമൂഹിക ഘടകങ്ങളും പാർട്ടിയിൽ തിരിച്ചുവന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ജയത്തിന് കാരണവും ഇതുതന്നെയാണ് . സർക്കാർ പ്രചാരണം എല്ലാം പച്ചക്കള്ളമാണ്. അതെല്ലാം തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പൊളിച്ചടുക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മൂന്ന് മാസത്തിനുള്ളിൽ ഗ്യാരന്റികൾ നടപ്പാക്കുമെന്നും സതീശന്‍ അറിയിച്ചു. വനിതകൾക്ക് സൗജന്യ യാത്ര, കെഎസ്ആര്‍ടിസിക്ക് സർക്കാർ സബ്‌സിഡി, കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കും എന്നിവയും നടപ്പാക്കുമെന്നും സതീശന്‍ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.