തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ബി അശോകിനെ മാറ്റി. ഗതാഗത വകുപ്പിന് കീഴിലെ കെടിഡിഎഫ്സി ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് മാറ്റം. ടിങ്കു ബിസ്വാളിനാണ് പകരം ചുമതല. കേര പദ്ധതി വാര്‍ത്ത ചോര്‍ത്തലിന് പിന്നാലെയാണ് നടപടി.
കേര പദ്ധതിക്ക് ലോകബാങ്ക് നല്കിയ ഫണ്ട് വകമാറ്റിയ വിവരം മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കാന്‍ നിയോഗിച്ച ബി അശോക് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം.






