ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് നടത്താനിരുന്ന മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അസൗകര്യം ഉണ്ടായതിനെ തുടർന്നാണ് യോഗം മാറ്റിവെച്ചത്.
യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉച്ചകഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങും. യോഗം മാറ്റിവെച്ച സാഹചര്യത്തിലാണ് മടക്കം. പുതിയ യോഗ തീയതി പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം.




