Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AICC

എഐസിസി യോഗം മാറ്റിവെച്ചു; വി.ഡി. സതീശൻ കേരളത്തിലേക്ക് മടങ്ങും

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് നടത്താനിരുന്ന മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അസൗകര്യം ഉണ്ടായതിനെ തുടർന്നാണ് യോഗം മാറ്റിവെച്ചത്. യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉച്ചകഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങും. യോഗം മാറ്റിവെച്ച സാഹചര്യത്തിലാണ് മടക്കം. പുതിയ യോഗ തീയതി പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം.
Read more

വന്ദേമാതരം ആദ്യ രണ്ട് ചരണങ്ങള്‍ ആലപിച്ചാല്‍ മതി; നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായതിന് പിന്നാലെ സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദേശവുമായി കോൺഗ്രസ്. പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്നാണ് നിർദേശം. ഓഗസ്റ്റ് 15ന് നടന്ന ചടങ്ങിൽ സേവാദൾ നേതാക്കൾ ഗായകർക്ക് കൃത്യമായ നിർദേശം നൽകാത്തതിനെ തുടർന്നാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് കോൺഗ്രസ് വിശദീകരണം. സംഭവത്തിൽ സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന് താക്കീത് നൽകിയെങ്കിലും കൂടുതൽ നടപടികളുണ്ടാകില്ലെന്നാണ് സൂചന. ഹിമാചൽ പ്രദേശ്, കർണാടക തുടങ്ങിയ കോൺഗ്രസ് […]
Read more

പ്ലീഡർ നിയമനം; ദേശീയ നേത‍ൃത്വത്തിന് പരാതി നൽകി യൂത്ത് കോൺ​ഗ്രസ്

കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് എഐസിസി നേതൃത്വത്തിന് പരാതി നൽകി. സർക്കാർ പ്ലീഡർ നിയമനത്തിൽ ദേശീയ നേതൃത്വം ഇടപെടണമെന്നും നിയമന ശുപാർശകളിൽ സമഗ്ര പരിശോധന നടത്തണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. പാർട്ടിക്കൊപ്പം പ്രവർത്തിക്കുന്ന അഭിഭാഷകരെ നിയമനത്തിൽ നിന്ന് ഒഴിവാക്കിയെന്നും പാർട്ടിക്ക് പുറത്തുനിന്നുള്ളവർക്കാണ് മുൻഗണന നൽകിയതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ചില ലോയേഴ്സ് കോൺഗ്രസ് നേതാക്കൾ പാർട്ടി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തകരുടെ ത്യാഗവും സംഘടനാപ്രവർത്തനവുമാണ് […]
Read more

പുനലൂരിൽ കോൺഗ്രസ് ‘കൈ’ വിട്ടില്ല : സഞ്ജയ് ഖാൻ പിന്മാറി

​കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സഞ്ജയ് ഖാൻ പിന്മാറി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് പാർട്ടി നേതൃത്വത്തിന് ആശ്വാസം പകർന്നു കൊണ്ട് സഞ്ജയ് ഖാൻ തന്റെ നിലപാട് തിരുത്തിയത്.​സീറ്റ് മുസ്ലീം ലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചായിരുന്നു സഞ്ജയ് ഖാന്റെ വിമത നീക്കം. ഇന്ന് രാവിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് പ്രതിനിധിയായ കെ.സി. വേണുഗോപാൽ നേരിട്ട് ഇടപെട്ട് ചില ഉറപ്പുകൾ നൽകിയതോടെ പ്രതിഷേധം […]
Read more

കേരളത്തിലെ സ്ത്രീകളെ സഹായിക്കണം: രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ച് ഡോ. ഷമ മുഹമ്മദ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികക്കെതിരെ എഐസിസി വക്താവ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചു. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഷമ പ്രതികരിച്ചത്. സംസ്ഥാനത്തെ കോൺഗ്രസിലുള്ള വനിതകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഷമ ആരോപിച്ചു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും ഒൻപത് സീറ്റുകൾ മാത്രമാണ് വനിതകൾക്ക് നൽകിയതെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു വനിതയ്ക്ക് മാത്രമാണ് അവസരം നൽകിയതെന്നും അവർ ചൂണ്ടിക്കാട്ടി. പാർട്ടിയിൽ കഴിവുള്ള സ്ത്രീകൾ ഉണ്ടായിട്ടും അവരെ അവഗണിക്കുന്ന സാഹചര്യമാണുള്ളതെന്ന് ഷമ മുഹമ്മദ് പറഞ്ഞു. വനിതകൾക്ക് […]
Read more

2026 ൽ കോൺഗ്രസിനെ നയിക്കാൻ സുനിൽ കനഗോലു?

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അതുപോലെ ബിജെപിയ്ക്കും വളരെ നിർണായകമാണ്. ഭരണം തുടരാൻ ഇടതുപക്ഷവും ഭരണം നേടിയെടുക്കാൻ പ്രതിപക്ഷവും കരുത്തു തെളിയിക്കാൻ ബിജെപിയും തയ്യാറെടുക്കുകയാണ്.കോൺഗ്രസ് പുതിയ കെപിസിസി സംഘടന ചുമതല ഒക്കെയായി പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. താഴെത്തട്ടിൽ മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പ് വേളകളിൽ ഏറ്റവും അധികം കേൾക്കുന്ന പേരാണ് സുനിൽ കനഗോലുവിന്റേത്. കോൺഗ്രസ് ഹൈക്കമാന്റെ ഏറ്റവും വിശ്വസ്തനായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് […]
Read more

പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് കെ സുധാകരന്റെ വാദം തള്ളി എഐസിസി

കെപിസിസി പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന കെ സുധാകരന്റെ വാദം തള്ളി എഐസിസി. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചിരുന്നുവെന്നും സംസ്ഥാന നേതാക്കളോട് സംസാരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കിയത് ദീപാദാസ് മുൻഷിയാണെന്നും സുധാകരൻ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും ദീപയെ അറിയിച്ചത് സംസ്ഥാന നേതാക്കളാണെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് മാറ്റം വേണമെന്നും കേരള നേതാക്കൾ അറിയിച്ചു. കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിൽ കടുത്ത കടുത്ത […]
Read more

2026ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ പ്രിയങ്ക ഗാന്ധി

ഈ നിലയ്ക്ക് കാര്യങ്ങൾ മുന്നോട്ടുപോയാൽ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസും യുഡിഎഫും അധികാരത്തിൽ എത്തില്ലെന്നതിൽ ആർക്കും തർക്കമില്ല. ആഴ്ചകൾക്കു മുമ്പ് മുഴുവൻ നേതാക്കളെയും ഡൽഹിയിൽ വിളിച്ചുവരുത്തി ഹൈക്കമാൻഡ് ചർച്ചകൾ നടത്തി പരസ്പരം കൈ കൊടിപ്പിച്ചു പിരിച്ചുവിട്ടെങ്കിലും നേതാക്കൾക്കിടയിൽ അനൈക്യം ഇപ്പോഴും ഉണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞദിവസം ഹൈക്കമാൻഡ് പ്രതിനിധി ദീപാദാസ് മുൻഷി കേരളത്തിൽ എത്തി ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഈ ആശയവിനിമയത്തിന്റെ പശ്ചാത്തലത്തിലും നേതാക്കൾക്കിടയിൽ യാതൊരു ഐക്യവും ഇല്ലെന്നാണ് ദേശീയ നേതൃത്വം മനസ്സിലാക്കിയിരിക്കുന്നത്. 60 വർഷക്കാലം […]
Read more

കോൺഗ്രസിൽ ‘വർക്കിങ് ജനറൽ സെക്രട്ടറിമാർ’ വരുന്നു

ആയുസ്സ് തീരാറായിട്ടും ആശ തീരാത്ത മുതിർന്ന നേതാക്കളുടെ വാശികൾക്ക് മുൻപിൽ കോൺഗ്രസിനുള്ളിലെ പുനസംഘടന നീണ്ടുനീണ്ടു പോവുകയാണ്. പ്രധാനമായും പുനസംഘടന വൈകുന്നതിന്റെ കാരണം മുതിർന്ന ആളുകളെ ഒഴിവാക്കാനുള്ള നീക്കങ്ങൾ നടക്കാത്തത് തന്നെയാണ്. കൂടുതൽ ചെറുപ്പക്കാരെയും വനിതകളെയും ഉൾപ്പെടുത്തുവാൻ നേതൃത്വം പരമാവധി ശ്രമിക്കുമ്പോഴും പഴയ താപ്പാനകൾ മാറാത്തത് തിരിച്ചടിയായി മാറുകയായിരുന്നു. ഇതോടെ നേതൃത്വം പ്രതിസന്ധിയിലായി. ജനങ്ങൾക്കിടയിൽ യാതൊരു സ്വീകാര്യതയും ഇല്ലെങ്കിലും ഗ്രൂപ്പിന്റെയും ഗോത്രത്തിന്റെയും പേരിൽ എല്ലാകാലത്തും കെപിസിസി ഭാരവാഹിയായി ലിസ്റ്റിൽ ഇടം പിടിക്കുന്ന ചിലരുണ്ട്. അവരുടെ വാശികൾക്ക് മുൻപിൽ ആണ് […]
Read more

കെപിസിസി പുനസംഘടന പരസ്യപ്രതികരണങ്ങളില്‍ എഐസിസി നേതൃത്വത്തിന് അതൃപ്തി

ഡല്‍ഹി: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങളില്‍ എഐസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് നേതൃത്വം നിര്‍ദേശിച്ചു. ഒരിടവേളയ്ക്ക് ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാകുന്നതിലും എഐസിസിക്ക് നീരസമുണ്ട്. ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ അന്തരീക്ഷം നേതാക്കള്‍ തകര്‍ക്കുന്നെന്നാണ് നേതൃത്വത്തിന്റെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ രണ്ടാഴ്ചയോളമായി കെപിസിസി പുനസംഘടന സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ വാര്‍ത്തകളോടെല്ലാം പ്രായഭേദമന്യേ എല്ലാ നേതാക്കളും പരസ്യപ്രതികരണങ്ങളും നടത്തുന്നുണ്ട്. ശശി തരൂര്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix