സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘തർക്കങ്ങൾ കാരണം എയിംസ് നഷ്‌ടമാകുന്ന സ്ഥിതി ഉണ്ടാകരുത്’: വീണ ജോർജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എയിംസ് (AIIMS) കേരള പദ്ധതിയെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളും തർക്കങ്ങളും മൂലം സംസ്ഥാനത്തിന് ഈ മഹത്തായ പദ്ധതിയെ നഷ്ടപ്പെടാൻ ഇടയാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. “എയിംസ് കേരളയ്ക്ക് അവകാശപ്പെട്ടതാണ്. ഇത് കേരളത്തിന്റെ ആരോഗ്യഭാവിക്കായുള്ള വലിയ നേട്ടമായിരിക്കും,” – മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ കിനാലൂരിലാണ് എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശമെന്ന് വീണാ ജോർജ് പറഞ്ഞു. ഈ ആവശ്യത്തോട് കേന്ദ്രം അനുകൂലമായ സമീപനം സ്വീകരിക്കുമെന്ന ഉറപ്പ് മുൻപ് കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് ലഭിച്ചതായും മന്ത്രി ഓർമ്മിപ്പിച്ചു.പദ്ധതി നിലവിൽ കേന്ദ്ര ധനവകുപ്പിന്റെ പരിഗണനയിലാണ്, ഇനി വേണ്ടത് രാഷ്ട്രീയ തീരുമാനം മാത്രമാണ് എന്നതും മന്ത്രി വ്യക്തമാക്കി.

അതേസമയം, കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആലപ്പുഴയിലേക്കുള്ള എയിംസ് ആവശ്യവുമായി മുന്നോട്ട് വന്നതോടെ, ബിജെപിക്ക് അകത്തും തർക്കം ഉയര്‍ന്നു. പാർട്ടിയകത്തുള്ള ഭിന്നതകൾക്കിടയിലൂടെയാണ് ഈ ആവശ്യം ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ, “ബിജെപിയിലെ തർക്കങ്ങൾ എയിംസ് കേരളത്തിന് നഷ്ടമാകാൻ ഇടയാകുന്നുണ്ടെന്ന” വിമർശനത്തിന് സുരേഷ് ഗോപി പ്രതികരണത്തിനൊരുങ്ങിയില്ല.ഡൽഹിയിലെ എയിംസിന്റെ മാതൃകയിൽ ഒരു സുപ്രധാന ആരോഗ്യ സ്ഥാപനമായി കേരളത്തിലും എയിംസ് സ്ഥാപിക്കണമെന്നതിന്റെ ഭാഗമായി, കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയിരുന്നു.വിവാദങ്ങൾ അവസാനിപ്പിച്ച്, ഒരൊറ്റ നിലപാട് സംസ്ഥാനത്തിന് ആവശ്യമാണ് എന്നതിലാണ് ആരോഗ്യവകുപ്പ് ഉറച്ചുനിൽക്കുന്നുവെന്ന് വീണാ ജോർജ് വ്യക്തമാക്കി.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.