ചെന്നൈ: വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി. വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ ഒടിടി പങ്കാളികളായ ആമസോണ്‍ പ്രൈം കരാറില്‍ നിന്നും പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 120 കോടി രൂപയ്ക്കായിരുന്നു ആമസോണ്‍ പ്രൈം ജന നായകന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരുന്നത്.
ചിത്രത്തിന്റെ റിലീസ് വൈകുന്നത് വലിയ വിവാദമായി മാറിയിരിക്കെയാണ് ഒടിടി പ്ലാറ്റ്ഫോമും പിന്മാറുന്നത്. രാഷ്ട്രീയ പ്രവേശനത്തിലേക്ക് കടന്നിരിക്കുന്ന വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍.






